കൊച്ചി: വിവാഹ സീസണ് ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 30 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണ്ണം 28,700ലെത്തി നില്ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്.