ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിനെത്തിയ സിസ്റ്ററിന് നേരെ കയ്യേറ്റ ശ്രമം. സിസ്റ്റര്‍ അനുപമയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്ന് സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു.
ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ ആക്രമണം നടത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്