തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറുന്നു: ബെന്നി ബെഹ്‌നാന്‍

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്നും  സ്ഥാനാര്‍ഥിയാകാനില്ലെന്നും ബെന്നി ബെഹ്‌നാന്‍. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് താല്‍പര്യമില്ലാത്തതിനാല്‍ തൃക്കാക്കര മണ്ഡലത്തില്‍ BENNY-BEHANANമത്സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിറ്റിങ് എം.എല്‍.എ ആയ ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല ഈ വിഷയത്തില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ താല്‍പര്യമില്ലെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പറഞ്ഞുകേട്ടിരുന്ന ബെന്നി ബെഹ്‌നാനെ മാറ്റണമെന്ന് തുടക്കം മുതലേ വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.  പകരം പി ടി തോമസിനെ സ്ഥാനര്‍ത്ഥിയാക്കണം 10595349595_2975fb0063_bഎന്നായിരുന്നു സുധീരന്‍റെ ആവശ്യം. ഹൈക്കമാന്‍ഡ് ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം സാധിച്ചു നല്‍കി എങ്കിലും രാഹുല്‍ ഗാന്ധി ബെന്നിബെഹ്നാന്‍റെ പേര് വെട്ടിയിരുന്നു. ഇതറിഞ്ഞതോടെയാണ് ബെന്നി ബെഹ്‌നാന്‍ വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ സ്ഥാനാര്‍ഥിത്ത്വത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രൂപീകരിച്ച തിരഞ്ഞെടുപ്പ് സമിതിയില്‍ തനിക്കെതിരെ എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്‍റെ മുഴുവന്‍ പ്രവര്‍ത്തകരുടെയും യു.ഡി.എഫ് ഘടക കക്ഷികളുടെയും പിന്തുണ തനിക്കുണ്ടായിരുന്നു. നിയമസഭയ്ക്ക് അകത്തോ, പുറത്തോ പ്രതിപക്ഷം തനിക്കെതിരെ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. തൃക്കാക്കരയില്‍ യു.ഡി.എഫിന്‍റെ ഏത് സ്ഥാനാര്‍ഥി മത്സരിച്ചാലും വിജയിക്കും. അതിനുള്ള അടിത്തറ അഞ്ച് വര്‍ഷം കൊണ്ട് താന്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും ബെന്നി ബെഹ്‌നാന്‍ കൂട്ടിച്ചേര്‍ത്തു.

തന്‍റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പൊതു പ്രര്‍വത്തനത്തിന് എംഎല്‍എയാകണമെന്ന് കരുതിന്നില്ലെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*