മണ്ഡലം മുതല്‍ ബൂത്ത് വരെയുള്ള കേന്ദ്രങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ആഗോളതാപനത്തിനും അതിരൂക്ഷമായ ചൂടിനും പരിഹാരം എന്ന നിലയിലാണ് വൃക്ഷത്തൈ നടുന്നത്. മാവ്, പ്ലാവ്, പുളി എന്നിവയുടെ തൈകളാണ് നടുക. എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം സമൂഹത്തിലെ പ്രശസ്ത വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും.
എറണാകുളം ഗാന്ധിനഗര്‍ ജംക്ഷനില്‍ വൈകീട്ട് 5ന് പ്രൊ. എം.കെ. സാനു വൃക്ഷത്തൈ നടും.സിപിഐ എം ജില്ലാ സെക്രട്ടറി പി. രാജീവ്, എറണാകുളം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഇന്ന് അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ നടും.