നാളെ എസ്ഡിപിഐയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്.

എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മനോജ്‌ കുമാര്‍, റോയി അറയ്ക്കല്‍, ഷൌക്കത്ത് അലി, എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*