ജെസ്ന കേസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറ സ്വദേശി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തു.

പഴയ മെസ്സേജുകളും കോളുകളും പോലീസിന് ലഭിച്ചു. കൂടാതെ ജെസ്‌നയുടെ പിതാവിന്‍റെ മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തും. ജസ്നയുടെ അച്ഛന്‍റെ നിര്‍മാണ കമ്പനിയാണ് വീട് പണിയുന്നത്.

വീടിരിക്കുന്ന സ്ഥലം കുഴിച്ചു നോക്കാതെ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്.

ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു. സൈബര്‍ – ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.

prp

Related posts

Leave a Reply

*