ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് എ​ച്ച്‌. രാ​ജ

കൊ​ച്ചി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മി​സോ​റം ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​മേ​റ്റ​തോ​ടെ ഒ​ഴി​വു​വ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു പ​ക​ര​ക്കാ​ര​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് പാ​ര്‍​ട്ടി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എ​ച്ച്‌. രാ​ജ. അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള നി​ര്‍​ണാ​യ യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും.

അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ രാ​ജ​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ന​ളി​ന്‍​കു​മാ​ര്‍ ക​ട്ടീ​ല്‍ എം​പി​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന് എ​റ​ണാ​കു​ളം ബി​ടി​എ​ച്ചി​ല്‍ ബി​ജെ​പി സം​സ്ഥാ​ന കോ​ര്‍​ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ​യും കാ​ണും. തു​ട​ര്‍​ന്ന് ആ​ര്‍​എ​സ്‌എ​സ് നേ​താ​ക്ക​ളു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

prp

Related posts

Leave a Reply

*