ഞാന്‍ മാനസിക രോഗിയാണെന്ന് പ്രചരിപ്പിച്ചു, അമ്മയെ വേശ്യയെന്ന് വിളിച്ചു; നടി കനകയുടെ വെളിപ്പെടുത്തല്‍

വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കനക എന്ന നടിയെയാണ്. എവിടെയാണ് കനക? ദാവണിയും പട്ടുപാവാടയും ചുറ്റി മലയാളികളുടെ മനസ്സിനെ തലോടിയ കനകയ്ക്ക് എന്തു സംഭവിച്ചു? കനക മാനസിക രോഗിയാണെന്നും ആലപ്പുഴ ക്യാന്‍സര്‍ ആശുപത്രിയില്‍ കനകയെ കണ്ടെന്നും കനക മരിച്ചെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കനകയ്ക്ക് എന്താണ് സംഭവിച്ചത്.

കുറച്ച് നാള്‍ മുന്‍പ് തമിഴ് ചാനലിനു കനക നല്‍കിയ ഇന്‍റര്‍വ്യു വൈറലാകുകയാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛനായിരുന്നു കനകയ്ക്കും അമ്മയ്ക്കും വില്ലന്‍. അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും തന്‍റെ മരണവാര്‍ത്ത പ്രചരിപ്പിച്ചെന്നും കനക വെളിപ്പെടുത്തിയിരുന്നു. 2002ലാണ് കനകയുടെ അമ്മ നടി ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്.അച്ഛനും സിനിമാ പ്രവര്‍ത്തകനാണ്. അച്ഛന്‍ ഉപേക്ഷിച്ചു പോയെങ്കിലും ഇവരെ പലതരത്തില്‍ ദ്രോഹിച്ചിരുന്നു. കുഞ്ഞുനാളില്‍ കണ്ട അച്ഛനെ പിന്നീട് കനക കാണുന്ന കോടതിയില്‍വെച്ചാണ്.

Image result for കനക

ആറാം ക്ലാസില്‍ നിന്ന് സ്‌കൂള്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. അച്ഛന്‍ സ്‌കൂളില്‍ ഭീഷണിയുമായി വന്നതാണ് പ്രശ്‌നത്തിന് കാരണം. ഒറ്റ മകളായതുകൊണ്ട് അമ്മയ്ക്ക് ഭയമായിരുന്നു. പിന്നീട് സ്‌കൂളില്‍ വിടാതെയായി. പത്താംക്ലാസ് വീട്ടിലിരുന്ന് പഠിച്ച് എഴുത്തേണ്ട അവസ്ഥ വരെയുണ്ടായിയെന്ന് കനക പറയുന്നു. ആ സമയത്ത് ഷൂട്ടിങ് തിരക്കിലേക്ക് പോയിരുന്നു. വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമീപമുള്ള നാല് ഏക്കര്‍ ഭൂമിയുള്‍പ്പെടെ നഗരത്തില്‍ തന്റെ പേരില്‍ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്ത് തന്‍റെ പേരില്‍ വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ട്. അത് തട്ടിയെടുക്കാനും അച്ഛന്‍ ശ്രമിച്ചു. മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. അതൊന്നും എനിക്ക് പുതിയ കാര്യമല്ല. കാരണം എന്‍റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ്. സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കണമെങ്കില്‍ പിന്നെ മകളായ എന്നെക്കുറിച്ച് മോശമായി പറയുന്നതില്‍ പുതുമയൊന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ താല്‍പര്യപ്പെട്ടില്ല.

Image result for കനക

എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം രക്ഷാകര്‍തൃത്വത്തിനായി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഭാര്യയ്ക്ക് മകളെ സംരക്ഷിക്കാന്‍ അറിയില്ലെന്നും മകളെ തനിക്ക് വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.കരകാട്ടക്കാരന്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയി. വിവാഹകാര്യം വരുമ്പോള്‍ മാത്രമാണ് പത്തൊമ്പത് വയസ്സ് നോക്കേണ്ടത്, ജോലി തെരഞ്ഞെടുക്കുന്നത് പതിനഞ്ച് വയസിലാകാം എന്ന് കോടതി അറിയിച്ചു.ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്കാവില്ല. ഇനിയും എന്നെയും അമ്മയേയും എന്തെങ്കിലും പറയുമോ എന്ന പേടിയാണ്.

Image result for കനക

അദ്ദേഹം പറയുന്നത് നീ തെറ്റുതിരുത്തി തിരിച്ചുവരൂ എന്നാണ്. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് കനക ചോദിക്കുന്നു. അദ്ദേഹം അത്ര പ്രശസ്തനൊന്നുമല്ല. പത്ത് സിനിമ പോലും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എന്‍റെ അമ്മ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭീം സിങിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇദ്ദേഹം സംവിധായകനായത് അമ്മയെ വിവാഹം ചെയ്ത ശേഷമാണെന്നും കനക പറയുന്നു.

പലര്‍ക്കും തന്‍റെ ഇപ്പോഴത്തെ രൂപത്തെക്കുറിച്ച് വലിയ പിടിയില്ല. അതുകൊണ്ടാകാം, ആലപ്പുഴയില്‍ ക്യാന്‍സര്‍ രോഗിയായി തന്നെ കണ്ടെന്നുള്ള പ്രചരണം ഉണ്ടായത്. ചെന്നൈയിലുള്ള താന്‍ ഒരിക്കലും ആലപ്പുഴയില്‍ പോയി ചികിത്സ തേടില്ലല്ലോ.വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിനുവേണ്ടി ഞാന്‍ ആലപ്പുഴ പോയിട്ടുണ്ട്. അല്ലാതെ ആ സ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നും കനക പറയുന്നു.

Image result for കനക

എന്‍റെ സ്വകാര്യ കാര്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കാത്തത്. ഞാന്‍ സിനിമ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാം. അതെല്ലാതെ ഞാനെന്തിന് അവിടെ വെറുതെയിരുന്ന് നോക്കിനില്‍ക്കണം. അത് എനിക്ക് വീട്ടിലിരുന്ന് ടിവിയില്‍ കാണാലോ എന്നാണ് കനക പറയുന്നത്.ഇനിയും സിനിമയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് കനക പറയുന്നതിങ്ങനെ. നായിക നിരയിലാണ് കുറച്ച് പടങ്ങള്‍ ചെയ്തത്. പിന്നീട് ഇടവേളയെടുത്തു.

ഇപ്പോള്‍ എന്‍റെ രൂപവും വയസ്സും മാറി. ഇനി അഭിനയിക്കേണ്ടത് നായികയുടെ അമ്മയോ, ചേച്ചിയോ ആയാണ്. അതിന് താല്‍പര്യമില്ലെന്നും ഇപ്പോഴും തന്നെ കുറച്ച് പേര്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുമതിയെന്നും കനക പറയുന്നു.

prp

Related posts

Leave a Reply

*