കോഴിക്കോട്: മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പിന്തുണ നല്‍കിയ പ്രതിപക്ഷത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന പരിഹാസങ്ങള്‍ക്ക് തിരിച്ചടിച്ച് വിടി ബല്‍റാം രംഗത്ത്.
ബില്ലിനെതിരായ തന്‍റെ നിലപാട് ലൈക്കുകള്‍ക്ക് വേണ്ടിയാണെന്ന റോജി എം ജോണിന്റെ പ്രസ്താവനയ്ക്കാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്.
ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്
Posted by VT Balram on Sunday, April 8, 2018
ചുരുങ്ങിയ വാക്കുകളില്‍ ഒരു ചിത്രത്തിന്‍റെ സഹായത്തോടെയാണ് ബല്‍റാമിന്‍റെ മറുപടി. പച്ചഷര്‍ട്ടും പച്ച പശ്ചാത്തലവുമുള്ള ചിത്രത്തോടൊപ്പം പരിഹാസരൂപേണയാണ് അഭ്യര്‍ഥന. ലൈക്ക് തെണ്ടാനുള്ള ഒരു പച്ചമനുഷ്യന്‍റെ എളിയ പരിശ്രമമാണ്. മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്. ഇതാണ് ബല്‍റാമിന്‍റെ പോസ്റ്റ്.
ലൈക്കുകള്‍ക്കും കൈയടികള്‍ക്കും വേണ്ടിയാണ് ചിലര്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ വിമര്‍ശിച്ചിരുന്നു. ‘ഇത്രയും കാലം ബില്ലിനെതിരേ ശബ്ദമുയര്‍ത്താതെ അവസാനദിവസം ബോട്ടില്‍നിന്ന് ചാടുന്നതല്ല ഹീറോയിസം’ എന്ന് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ.യും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് ബല്‍റാമിന്റെ പോസ്റ്റ്.

