കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം തരം വിദ്യാര്‍ഥി ജാസിമിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം.
മാങ്ങട്ടെ ജാഫര്‍ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നിട് കാണാതാവുകയായിരുന്നു.
ബേക്കല്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ജാസിമിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

