ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന് ചെയ്ത പോസ്റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന് കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf
— Congress (@INCIndia) January 14, 2018
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന് സാമാന്യ ബുദ്ധി നശിച്ചിരിക്കുന്നുവെന്നും പാര്‍ട്ടി അധഃപതനത്തിന്റെ പടുകുഴിയിലാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് കാര്യമായി ചൂണ്ടിക്കാണിക്കാന്‍ പ്രധാന വിഷയങ്ങളൊന്നുമില്ല. അതിനാല്‍ അവര്‍ ഇത്തരം ട്രിക്കുകള്‍ കാണിക്കുകയാണ്. അവരുടെ വൃത്തിക്കെട്ട ഇത്തരം ട്രിക്കുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തു വരികയാണെന്നും കോണ്‍ഗ്രസ്സില്‍ വിവേചന ബുദ്ധി അവശേഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനെ ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.
With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf
— Congress (@INCIndia) January 14, 2018

