തണുത്ത് വിറച്ച് ഡല്‍ഹി; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി തണുത്ത് വിറക്കുന്നതായി റിപ്പോര്‍ട്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 15 ട്രെയിനുകള്‍ വൈകിയോടുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ട തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ സീസണില്‍ അനുഭവപ്പെട്ടതിനെക്കാള്‍ കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ അനുഭവപ്പെട്ട കുറഞ്ഞ താപനില 7.6 ഡിഗ്രിയാണ്.  വെള്ളിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.4 ഡിഗ്രി ആയിരുന്നു. കൂടിയ താപനില 25.2 ഉം ആണ്. പലയിടത്തും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം 40 മിനിറ്റ് വൈകിയായിരിക്കും യാത്ര ആരംഭിക്കുക.

യാത്രക്കാര്‍ റെയില്‍വേയുമായി സഹകരിക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചു. യാതൊരുവിധത്തിലുള്ള പ്രതിഷേധ പരിപാടികളും ഇതിനെതിരെ സംഘടിപ്പിക്കരുതെന്നും, അത് ഗതാഗതത്തെ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിന് കാരണമാകുമെന്നും റെയില്‍വെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

 

 

prp

Related posts

Leave a Reply

*