പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പുതിയ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഈ ബില്‍ മുഖ്യമന്ത്രി ശിവരാജ്​ ചൗഹാൻ നിയമസഭയിൽ  കഴിഞ്ഞ ആഴ്​ച ചർച്ചയ്ക്കെടുത്തിരുന്നു. നിയമസഭയുടെ ​ശീതകാല സമ്മേളനത്തി​​​ന്‍റെ ആദ്യ ദിനത്തില്‍ തന്നെ ബിൽ പാസാക്കുകയും ചെയ്തു.

കൂടാതെ, പീഡനശ്രമം, സ്​ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്​. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കാന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത്​ ബലാത്സംഗ കേസുകൾ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്​ സ്​ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന്​ പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ രംഗത്തെത്തിയത്​. നാഷണൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ 2015ൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മധ്യപ്രദേശിലാണ്.

prp

Related posts

Leave a Reply

*