ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് . ചൈനയിലെ ഷാന്‍ഷി പ്രവിശ്യയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി.
സ്മാര്‍ട്ട്ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട 21 വയസുകാരിക്കാണ് കാഴ്ച നഷ്ടമായത്. യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ ‘ഹോണര്‍ ഓഫ് കിങ്സ്’ എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു. ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി നഷ്ടമാവുകയുമായിരുന്നു.
തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോണില്‍ നോക്കിയതിനാല്‍ കണ്ണിനുണ്ടായ സമ്മര്‍ദമാണ് കാഴ്ച നഷ്ടപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

