തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ നികുതി കുറയ്ക്കില്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക്ക്. നയപരമായ തീരുമാനം ആദ്യം കേന്ദ്രം കൈക്കൊള്ളട്ടെ, വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കാന്‍ തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ പാപഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും നികുതി വര്‍ധിപ്പിച്ചത് സംസ്ഥന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ ആ ന്യായം പറഞ്ഞു കൊണ്ട് പെട്രോളിന്‍റെ വില കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഈ നയം തിരുത്തട്ടെ. അതിനു ശേഷം മറ്റു സംസ്ഥാനങ്ങളുമായി പെട്രോളിന് എന്തു വില നല്‍കണമെന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

