ത്രിപുര: അഗര്‍ത്തലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു. ദിന്‍രാത് എന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
ഇന്റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ടും, ഗണ മുക്തി പരിഷതും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അഗര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു
കുറച്ചു ദിവസങ്ങളായി ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.