തിരുവനന്തപുരത്ത്‌ വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടി.

ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായല്‍ ടിണ്ടിഗലില്‍ വച്ചാണ് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തുള്ള ഒരാളുമായി കച്ചവടം ഉറപ്പിച്ചിരുന്നു. എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*