സിപിഎം പ്രവര്‍ത്തകന് കണ്ണൂരില്‍ വെട്ടേറ്റു

images (2)

കണ്ണൂര്‍: തില്ലങ്കേരി വെങ്കരച്ചാലില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. വെങ്കരച്ചാല്‍ ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജന്റുമായ പഡുവിലാന്‍ ബാലനാണ് (64) ഇന്നലെ അര്‍ധരാത്രിയില്‍ വെട്ടേറ്റത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ബാലനെ പ്രവേശിപ്പിചിരിക്കുകയാണ്.തില്ലങ്കേരി പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.അക്രമത്തിനുപിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

ഇന്നലെ രാത്രി ഏഴിന് കണ്ണവത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ശിവനു (34) നേരെ ആര്‍എസ്‌എസിന്റെ വധശ്രമമുണ്ടായി.ഗുരുതരമായി പരുക്കേറ്റ ശിവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിന് പിന്നിലും ആറംഗ ബിജെപി സംഘമാണ്  സിപിഎം ആരോപിച്ചു.

prp

Related posts

Leave a Reply

*