മിന്നലാക്രമണം: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റ്

indian-army-soldiers-0231122ലണ്ടന്‍: പാക് അധീന കശ്മീരില്‍ നടത്തിയ സൈനിക നടപടിയില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റ്.ഇന്ത്യന്‍ അതിര്‍ത്തിയില്‍ തീവ്രവാദത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെടേണ്ടതും പിന്തുണയ്‌ക്കേണ്ടതുമാണ്.തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക്  പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് റെയ്‌സാര്‍ഡ് ഷര്‍നെകി  അറിയിച്ചു.ഇന്ത്യന്‍ ആക്രമണങ്ങള്‍ പാകിസ്ഥാനെതിരെയല്ലെന്നും ആ മേഖലയില്‍ സമാധാനം നശിപ്പിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെയാണെന്നും അത് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ ബന്ധമുള്ള ഭീകര സംഘങ്ങള്‍ യൂറോപ്പിലും ലോകത്തിന്‍റെ മറ്റു പ്രദേശങ്ങളിലും വളര്‍ച്ച പ്രാപിക്കുന്നുവെന്നത് തിരിച്ചറിയപ്പെട്ടിട്ടുള്ള കാര്യമാണ്.പാക് പ്രതിരോധ വിഭാഗവും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള അടുത്ത ബന്ധവും വളരെ വ്യക്തമാണ്.ഈ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

prp

Leave a Reply

*