നവകേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി പിറവം കണ്‍വന്‍ഷന്‍

പിറവം മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് തുടക്കമായി. പിറവം പാപ്പാലി ഗ്രൌണ്ടില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഴിമതിക്കാരെയും വര്‍ഗീയശക്തികളെയും തൂത്തെറിഞ്ഞ് നവകേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായാണ് പിറവത്ത് എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടക്കുന്നത്.  പരവൂരിലെ വെടിക്കെട്ടുദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷമാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്.

piravom convention

സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ എന്‍ ഗോപി അധ്യക്ഷനായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ എന്‍ സുഗതന്‍, ജനതാദള്‍ എസ് നേതാവ് എന്‍ യു ജോണ്‍കുട്ടി, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്  ഷൈസണ്‍ മാങ്ങഴ, എന്‍സിപി സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രശേഖരന്‍, ആര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗം വര്‍ഗീസ് താനം, ഐഎന്‍എല്‍ നേതാവ് ജലീല്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സി സുരേന്ദ്രന്‍,  ഒ എന്‍ വിജയന്‍, ടി സി ഷിബു, മുണ്ടക്കയം സദാശിവന്‍, സി എന്‍ സദാമണി, സോജന്‍ ജോര്‍ജ്, സജി നിരപ്പുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഷാജു ജേക്കബ് സ്വാഗതവും കെ ആര്‍ നാരായണന്‍നമ്പൂതിരി നന്ദിയും പറഞ്ഞു.

1001 അംഗ ജനറല്‍ കമ്മിറ്റിയെയും 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

prp

Related posts

Leave a Reply

*