കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍; ‘സീറോ’യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് 

പ്രശസ്ത സംവിധാനയകന്‍ ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ ‘സീറോ’യില്‍ മൂന്നടിയുള്ള ഇത്തിരി കുള്ളനായെത്തിയ ഷാരൂഖിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായാണ് കുഞ്ഞന്‍ കിംഗ് ഖാന്‍ ടൈറ്റില്‍ ടീസറില്‍ എത്തുന്നത്.

ഷാരൂഖ് ഖാന്‍ തന്‍റെ  ട്വിറ്ററിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്. ‘എന്‍റെ ജീവിതമാകുന്ന  മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ’ എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.

ഷാരൂഖിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും സീറോയുടെതെന്നാണ് ബോളിവുഡില്‍ ഇപ്പോള്‍ സംസാരം. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.

ഈ വര്‍ഷം ഡിസംബര്‍ 21 നാണ് ചിത്രം തിയേറ്ററില്‍ എത്തുക എന്ന് ചിത്രത്തിന്‍റെ അണിയറ    പ്രവര്‍ത്തകര്‍ അറിയിച്ചു. ടീസര്‍ പുറത്തിറങ്ങിയെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

 

 

 

Related posts

Leave a Reply

*