കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍; ‘സീറോ’യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് 

പ്രശസ്ത സംവിധാനയകന്‍ ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ ‘സീറോ’യില്‍ മൂന്നടിയുള്ള ഇത്തിരി കുള്ളനായെത്തിയ ഷാരൂഖിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായാണ് കുഞ്ഞന്‍ കിംഗ് ഖാന്‍ ടൈറ്റില്‍ ടീസറില്‍ എത്തുന്നത്. ഷാരൂഖ് ഖാന്‍ തന്‍റെ  ട്വിറ്ററിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ […]