ലോകത്തിലെ ഏറ്റവും വില കൂടിയ ക്രിസ്മസ് ട്രീ ദേ ഇവിടെയുണ്ട്…

ലോകമെങ്ങും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ട്രീയും പുൽക്കൂടും കേക്കും ഒക്കെ ഒരുക്കാനുള്ള തയാറെടുപ്പുകളിലാണ് പലരും. സാധാരണയായി നമ്മൾ ബലൂണുകളും ചെറിയ നക്ഷത്രങ്ങളും തോരണങ്ങളും മണികളുമൊക്കെയാണ് ട്രീ അലങ്കരിക്കാൻ ഉപയോഗിക്കാറ്. എന്നാൽ കോടികൾ വില വരുന്ന ഒരു ക്രിസ്മസ് ട്രീയാണ് സോഷ്യൽ മീഡിയയിലിപ്പോൾ താരം.

സ്പെയിനിലെ കെംപിൻസ്കി ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 1 കോടി 50 ലക്ഷം (15,000,000) ആണ് ഇതിന് വില വരുന്നത്. ഇത്രയും വില വരുന്നതിന് കാരണവുമുണ്ട്. ക്രിസ്മസ് ട്രീയിൽ തൂക്കിയിരിക്കുന്നത് വജ്രങ്ങളും, ഡിസൈനർ ആഭരണങ്ങളും, വിലയേറിയ കല്ലുകളുമാണ്.

3 കാരറ്റ് പിങ്ക് ഡയമണ്ട്, നാല് കാരറ്റ് സഫയര്‍, ഒപ്പം ബൾഗാരി, കാർട്ടിയർ, വാൻ ക്ലെഫ്, ആർപെൽസ്, ഷനൽ എന്നീ ആഡംബര ബ്രാൻഡുകളുടെ ആഭരണങ്ങളും, വിലകൂടിയ പെർഫ്യൂമുകളും, അലങ്കരിച്ച ഒട്ടകപ്പക്ഷിയുടെ മുട്ടകളും, 3-ഡി പ്രിന്‍റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങൾ എന്നിവയും കൊണ്ടാണ് ട്രീ അലങ്കാരിച്ചിരിക്കുന്നത്. ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ്  മരം അലങ്കരിച്ചത്.

courtsey content - news online
prp

Leave a Reply

*