അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം… റീക്കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

ഇക്കാലത്ത് വാട്സ്‌ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്‌ആപ്പുകളിലേക്കാണ്. ഇപ്പോഴിതാ  പുതിയ പുതിയ പരീക്ഷണങ്ങളുമായി  വാട്സ്‌ആപ്പ് നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സംവിധാനമുള്ള റീക്കോള്‍  അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറുമായാണ്  വാട്സ്‌ആപ്പ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അയച്ച മെസേജുകള്‍ അണ്‍സെന്‍റ് ചെയ്ത് നീക്കാം. ഇതോടൊപ്പം ഇമോജികള്‍ ത്രീഡി രൂപത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്സ്‌ആപ്പിന്‍റെ  അപ്ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്. ആദ്യം ബീറ്റ വേര്‍ഷനിലാണ് വന്നതെങ്കിലും ഇപ്പോള്‍ പ്ലേസ്റ്റോറിലെ നോര്‍മല്‍ വേര്‍ഷനിലും അപ്ഡേഷന്‍ ലഭ്യമാണ്.

prp

Related posts

Leave a Reply

*