38 രൂപയുടെ പുതിയ ഓഫറുമായി വോഡഫോണ്‍. ഈ ഓഫറില്‍ വോയ്സ്, ഡാറ്റ പാക്കുകള്‍ 28 ദിവസത്തേക്ക് ലഭിക്കും. ‘വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍’ എന്ന പേരിട്ടിരിക്കുന്ന പാക്കുകളില്‍ 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/ 4ജി ഡാറ്റയുമാണ് പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 28 ദിവസത്തേക്ക് ലഭിക്കുക.
ചെറിയ നിരക്കില്‍ ഇത്രയും മികച്ച സംയോജിത പാക്ക് ആദ്യമായിട്ടാണ് വോഡഫോണ്‍ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ 100 എംബി ഡാറ്റയും അധികമായി നല്‍കും.
ഈ പാക്ക് മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്ന സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാകും.