കോണ്‍ഗ്രസ് പാര്‍ടി രക്ഷപ്പെടില്ല, ഇതേ അവസ്ഥയില്‍ തുടരും: വി എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും വി എം സുധീരന്‍. ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണം, അല്ലാത്തപക്ഷം പാര്‍ടി രക്ഷപ്പെടില്ല ഇതേ അവസ്ഥയില്‍ തുടരുമെന്ന് വി എം സുധീരന്‍.

ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ സംഘടനാസംവിധാനത്തില്‍ പിഴവ് വരുത്താന്‍ കാരണമായി ഇതുമൂലമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കന്‍മാരുടെ ആവശ്യം ഇത് മാറേണ്ട നിലപാടാണെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി നേതൃയോഗത്തിനിടെ നേതാക്കള്‍ വാക്‌പോരിലേര്‍പ്പെട്ടതിന് പിന്നാലെയാണ് സുധീരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ആദ്യ ഘട്ടം മുതലെ വി എം സുധീരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

prp

Related posts

Leave a Reply

*