നാവില്‍ കൊതിയൂറും ഹണി ചിക്കൻ തയ്യാറാക്കാം

ചിക്കൻ കൊണ്ട് നമ്മൾ പൊതുവെ തയ്യാറാക്കാറുള്ളത് എരിവുള്ള കറികളും മറ്റുമാണ്. മധുരവും ചിക്കന് നല്ലതാണ് . അപ്പൊ ഇന്ന് നമുക്ക് ഹണി ചിക്കന്‍ ഉണ്ടാക്കിയാലോ..

ചേരുവകൾ:

ചിക്കൻ :  എല്ലു കളഞ്ഞത് ഒരു കപ്പ്

മൈദ: അരക്കപ്പ്

കോൺഫ്ലോർ : അരക്കപ്പ്

ബേക്കിങ് പൗഡർ : ഒരു ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

വെള്ളം: ആവശ്യത്തിന്

എണ്ണ: ആവശ്യത്തിന്

സോസിന്:

പഞ്ചസാര: രണ്ടു ടേബിൾസ്‌പൂൺ

തേന്‍: മൂന്ന് ടേബിൾസ്‌പൂൺ

 തയ്യാറാക്കുന്ന വിധം: 

സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കൻ ഒഴിച്ചുള്ള മറ്റു ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് വെള്ളം ചേർത്ത് അധികം കട്ടിയില്ലാതെ മാവ് തയ്യറാക്കുക. ചിക്കൻ ഈ മാവിലേക്ക് മുക്കി സ്വർണ്ണ നിറമാകും വരെ വറുത്തെടുക്കുക. സോസ് ഒരു പാനിൽ എടുത്ത് അല്പം കാട്ടിയാകും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക , ചൂടോടെ വിളമ്പുക

prp

Related posts

Leave a Reply

*