തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ പദ്ധതിപ്രദേശത്തേക്ക് ഇന്നും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമായി കടന്നു.
ചങ്ങല പൂട്ട് തകര്‍ത്ത് വലിയ ഇരുമ്ബ് ഗേറ്റ് തുറന്നാണ് പ്രതിഷേധക്കാര്‍ തുറമുഖത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്.
വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെ നിരവധിയാളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. 1,500ഓളെ ആളുകള്‍ ഇന്ന് ഇവിടെയെത്തുമെന്നാണ് സൂചന. പ്രതിഷേധക്കാരെ ആരെയും പോലീസ് തടഞ്ഞിട്ടില്ല. പരമാവധി സംയമനം പാലിച്ചാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതുവരെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
തുടര്‍ച്ചയായ അഞ്ചാം ദിനമാണ് തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ സമരം നടക്കുന്നത്. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ നിന്നും പുറകോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
The post ‘പിന്നോട്ടില്ല..’; ചങ്ങലപ്പൂട്ട് തകര്‍ത്ത് അകത്ത് കടന്നു, വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ first appeared on

