1.72 ലക്ഷത്തോളം ബുക്കിംഗ് കടന്ന് വിറ്റാര ബ്രേസ

maruti-suzuki-vitara-brezza-32

ഈ വര്‍ഷം നിരത്തിലെത്തിയ കാറുകളിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന 10 കാറുകളിലൊന്നായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്‍റെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’ മാറി. 2016 മേയ് മുതലുള്ള വിൽപ്പന കണക്കെടുപ്പിലാണ് വിറ്റാര ബ്രേസയുടെ കുതിപ്പ്. കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ വിറ്റാര ബ്രേസയുടെ മൊത്തം ബുക്കിങ്ങുകൾ 1.72 ലക്ഷം യൂണിറ്റ് പിന്നിട്ടിട്ടുണ്ടാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കുള്ളത്. പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബ്ലാക്ക് അണ്ടർ ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്ങും ‘വിറ്റാര ബ്രേസ’യിലുണ്ട്.

prp

Leave a Reply

*