ജയലളിതയുടെ മരണം താങ്ങാനാകാതെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

images-30

ചെന്നൈ: ജയലളിതയുടെ മരണം താങ്ങാനാകാതെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.  ധാരാളം ആളുകള്‍ രാജാജി ഹാളില്‍ ജയലളിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയിട്ടുണ്ട്.  പൊലീസ് കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തലമുണ്ഡനം ചെയ്തും റോഡരുകില്‍ കിടന്ന് പൊട്ടിക്കരഞ്ഞും പതിനായിരങ്ങളാണ് തലൈവിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നത്. വൈകീട്ട്‌ നാല് വരെ നീളുന്ന പൊതുദര്‍ശനത്തിന് ശേഷം മൃതശരീരം സംസ്കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും.

 

prp

Leave a Reply

*