തമിഴകത്തെ കണ്ണീരില്‍ ആഴ്ത്തി ജയലളിത യാത്രയായി

master

ചെന്നൈ: തമിഴകത്തെ കണ്ണീരിലാഴ്ത്തി അവരുടെ അമ്മ വിടവാങ്ങി. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മറീന ബീച്ചിലെ എംജിആർ സ്മാരകത്തിനു സമീപം സംസ്ക്കരിച്ചു. പൊതുദർശനത്തിനു കിടത്തിയിരുന്ന രാജാജിഹാളില്‍ നിന്നും വൈകിട്ട് 4.20ഒാടെ മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റി അവിടുന്ന് വിലാപ യാത്ര നടത്തി. വാഹനത്തില്‍ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍സെൽവം തുടങ്ങി ചുരുക്കം ചിലയാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ കൂടിയിരുന്ന ലക്ഷ കണക്കിന് ജനങ്ങളുടെ തിരക്ക് കാരണം വാഹനം മുന്നോട്ടുപോകാന്‍ ഏറെ പ്രയാസമായിരുന്നു. മറീന ബീച്ചിലെത്തിയ ശേഷം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യത്തിന്‍റെ ആദരം അര്‍പ്പിച്ചു. തോഴി ശശികലയാണ് അന്തിമകര്‍മ്മങ്ങള്‍ ചെയ്തത്. ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയവരും ഭൗതികശരീരം പൊതുദർശനത്തിനുവച്ച രാജാജിഹാളിലെത്തിയിരുന്നു. കേരളത്തില്‍ നിന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയും നല്‍കിയിട്ടുണ്ട്.

 

prp

Leave a Reply

*