ക്യൂട്ട് ലുക്കില്‍ മേഘ്നയുടെയും ഡിംപിളിന്‍റെയും ക്രിസ്മസ് ആഘോഷം- VIDEO

സീരിയല്‍ താരം മേഘ്നയ്ക്കും ഡിംപിളിനും ഇത്തവണത്തെ ക്രിസ്തുമസ് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. കാരണം ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ വന്‍ ആഘോഷ പരിപാടികളായിരുന്നു നാത്തൂനും നാത്തൂനും കൂടി സംഘടിപ്പിച്ചിരുന്നത്.

ചട്ടയും മുണ്ടും അണിഞ്ഞ് പരമ്ബരാഗത ക്രിസ്ത്യന്‍ വേഷത്തിലാണ് ഇരുവരും ഇത്തവണത്തെ ക്രിസ്തുമസിനെ വരവേറ്റത്. ഇരുവരുടെയും ക്രിസ്തുമസ് ആഘോഷത്തിന്‍റെ വീഡിയോയാണു സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മേഘ്നയുടേയും ഡിംപിളിന്‍റെയും വിവാഹവും വിവാഹ വീഡിയോയും സോഷില്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഡിംപിളിന്‍റെ സഹോദരന്‍ ഡോണ്‍ ടോണിയേയാണു മേഘ്ന വിവാഹം ചെയ്തിരിക്കുന്നത്. ബിസിനസുകാരനായ ആന്‍സണ്‍ ഫ്രാന്‍സിസാണു ഡിംപിള്‍ റോസിന്‍റെ വരന്‍.

Related posts

Leave a Reply

*