‘എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

എന്നും മാറ്റത്തിന് വിധേയമാകുന്ന ഒരു മാധ്യമമാണ് സിനിമ. എന്നാല്‍ ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരു ബ്ലാക്ക് ആന്‍റ് വെറ്റ് സിനിമയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 1954 ല്‍ പുറത്തിറങ്ങിയ രത്ത കണ്ണീര്‍ എന്ന സിനിമയിലേതാണ് യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ ക്ലിപ്പ്.

അക്കാലത്തെ സൂപ്പര്‍താരമായിരുന്ന എംആര്‍ രാധ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കൃഷ്ണന്‍-പഞ്ചു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയതാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പരിഷ്‌കാരിയായി ഒരു മകനും പ്രായമായ അമ്മയുമാണ് ക്ലിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍.

വിവാഹത്തിന് നിര്‍ബന്ധിക്കുന്ന അമ്മയോട് മകന്‍ അതിന് പറയുന്നതിങ്ങനെ…

‘ഐ ഡോണ്ട് കെയര്‍, എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്. സൊല്ലിവെച്ചിട്ടേന്‍. എനക്ക് കല്യാണം പണ്ണത്ക്ക് ഫെയര്‍ ഗേള്‍ ഇന്ത്യാവിലേ കെടക്കാത്. കല്യാണമാ കല്യാണം കല്യാണം എത്ക്ക് പണ്ട്രത് എന്ന് ഇന്ത്യവില് ഇന്നും സരിയായി തെരിയാത്. പെരിയാ തൊല്ലയ്. കല്ല്യാണം സെയ്ത് കൊണ്ട് താന്‍ മനിതന്‍ വാഴ്ക്കയ് നടത്തവേണ്ടും എന്നത് നാട്ട് സട്ടം’.

ചുരുക്കത്തില്‍ ഈ രംഗം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. തന്നിഷ്ടക്കാരനായ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നായകനാണ് രത്ത കണ്ണീരിലെ മോഹനസുന്ദരം എന്ന കഥാപാത്രം. എസ്‌എസ് രാജേന്ദ്രന്‍, എംഎന്‍ രാജം, ജെപി ചന്ദ്രബാബു, ശ്രീ രഞ്ജിനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

കല്യാണം ആണ് പോലും, കല്യാണം…

Posted by Sachu Tom on Sunday, September 2, 2018

Related posts

Leave a Reply

*