ലോകം മുഴുവനും മത്സരം കാണുന്നുണ്ട്, കേരളത്തിന് ചീത്തപ്പേര്‌ ഉണ്ടാക്കരുത്: സി കെ വിനീത്

Kochi, Kerala, 12/11/16.Kerala Blasters FC's C K Vineeth celebrates after scoring a goal against Chennaiyan FC during the Indian Super League (ISL) football match at Nehru Stadium in Kochi on November 12, 2016. Photo:H.Vibhu.

മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുതെന്നും ലോകം മുഴുവനും മത്സരം കാണുന്നുണ്ട് അതുകൊണ്ട് ശാന്തരായിരിക്കണമെന്നും  സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച സെമി ഫൈനല്‍ കാണാനെത്തുന്ന ആരാധകരോട് ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സി.കെ.വിനീത് അഭ്യര്‍ത്ഥിച്ചു. സ്‌റ്റേഡിയത്തിലെ അവാസന മത്സരത്തിനോടുവില്‍ ചില ആരാധകർ ഗാലറിയിലെ കസേരകൾ നശിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത്തിന്‍റെ അടിസ്ഥാനത്തിലാണ് വിനീതിന്‍റെ ഈ അഭ്യര്‍ത്ഥന.  എല്ലാവരോടും മാന്യമായും സൗമ്യമായും പെരുമാറുക, കാരണം കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകരാണ്‌ ഏറ്റവും മികച്ചത്. ഈ നല്ല പേര്‌ ബ്ലാസ്റ്റേ്‌ഴ്‌സിനെ സ്‌നേഹിക്കുന്ന എല്ലാവരും കാത്തു സൂക്ഷിക്കുമെന്ന് വിശ്വാസമുണ്ടെന്നും വിനീത് പറഞ്ഞു.

prp

Related posts

Leave a Reply

*