പ്രധാനമന്ത്രിയോട് ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടി ഗൗതമി

gouthami-photos-01

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയലളിതയുടെ മരണത്തിന് പുറകിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് നടി ഗൗതമി ആവശ്യപ്പെട്ടു. ഗൗതമിയുടെ ഔദ്യോഗിക ബ്ലോഗിലാണ് ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്. ‘ട്രാജഡി ആൻഡ് അൺആൻസ്വേർഡ് ക്വസ്റ്റ്യൻസ്’ എന്ന തലക്കെട്ടിലാണ് ഗൗതമി ബ്ലോഗ് എഴുതിയിരിക്കുന്നത്. ജയലളിതയുടെ അപ്രതീക്ഷിതമായ മരണം സംശയാസ്പദമാണെന്ന് ഗൗതമി  പോസ്റ്റില്‍ പറയുന്നു. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ചികിത്സ, രോഗം തുടങ്ങിയ വിവരങ്ങള്‍ ആദ്യംമുതല്‍ തന്നെ മൂടിവയ്ക്കപ്പെട്ടിരുന്നു. ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. ഇത്രയധികം രഹസ്യസ്വഭാവത്തോടെ ജയലളിതയെ മറ്റുള്ളവരില്‍നിന്ന് എന്തിന് അകറ്റിനിര്‍ത്തി എന്നതും, ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്നുമെല്ലാം ജനങ്ങള്‍ക്ക് അറിയണം. ഇതൊക്കെ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ബ്ലോഗിലൂടെ നടി ആവശ്യപ്പെട്ടു.

prp

Leave a Reply

*