വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കും

ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും. മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നെങ്കിലും അതിനു കാലതാമസം നേരിടുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

കോടതിവിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി ഉത്തരവ് ലണ്ടനിലെ ആഭ്യന്തരമന്ത്രിയെ ഏല്‍പ്പിച്ചു. അദ്ദേഹം കൈമാറാന്‍ നിര്‍ദ്ദേശിച്ചാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. എന്നാല്‍ ആ 14 ദിവസത്തിനുള്ളില്‍ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ സാധിക്കും.

കിങ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6,963 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. പലിശയടക്കം ഇപ്പോഴത് ഏകദേശം 9,400 കോടി രൂപയോളമായി ഉയര്‍ന്നു. താന്‍ കുറ്റക്കാരനല്ലെന്നും വായ്പ തിരിച്ചടക്കുമെന്നും ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്നും മല്യ ബ്രിട്ടീഷ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മല്യയുടെ ഈ വാദങ്ങളൊക്കെ കോടതി തള്ളി. 2019ല്‍ ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനു മുന്‍പ് ഏതു വിധേനയും മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

prp

Related posts

Leave a Reply

*