കൊച്ചി : പ്രളയ ജലത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ടെറസിലെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ആ ‘താങ്ക്സ്’ അച്ഛന്‍റെ മുണ്ടു കീറിയാണെന്ന്, നന്ദി പ്രകാശിപ്പിച്ച് എഴുതിയ നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലന്‍ പറയുന്നു.
വെള്ളത്തിലൂടെ നീന്തി വന്ന അച്ഛന്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് ആ അക്ഷരങ്ങള്‍ എഴുതിയത്. വെള്ളപ്പൊക്കത്തില്‍ നിന്ന് തന്നെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ അല്ല രക്ഷിച്ചത്. എന്നാല്‍ സമീപത്തെ വീടുകളിലെ പ്രായമായവരെ ഉള്‍പ്പെടെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് പ്രകാശിപ്പിച്ചത്. ധനപാലന്‍ പറയുന്നു. മുകളിലുള്ളവനുളള’ നന്ദി കൂടി ആ താങ്ക്സിലുണ്ട്- ധനപാലന്‍ കൂട്ടിചേര്‍ത്തു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ചിത്രം നേവിയും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും പങ്കുവെച്ചിരുന്നു. നേവി വക്താവ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഇതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമാകുകയും ചെയ്തിരുന്നു.

