വാഷിങ്ടണ്‍: യു.എസില്‍ മോഷ്ടാക്കള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു. പഞ്ചാബ് സ്വദേശിയായ ധരം പ്രീത് സിങാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാനാണ് ധരംപ്രീത്.
ചൊവ്വാഴ്ച രാത്രി ഷോപ്പില്‍ കടന്നുകയറിയ ആയുധധാരികളായ അക്രമികള്‍ മോഷണം നടത്തി തിരികെ മടങ്ങും വഴി ധരംപ്രീതിനെ വെടിവെക്കുകയായിരുന്നു. ഇൗ സമയം പേടിച്ച് ക്യാഷ് കൗണ്ടറിനു പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ആളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൂന്നുവര്‍ഷം മുന്‍പ് സ്റ്റുഡന്‍റ് വിസയിലാണ് ധരംപ്രീത് യുഎസിലെത്തിയത്.
സംഭവത്തില്‍ അക്രമികളികളിലൊരാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ അമിത്രാജ് സിങ് അത്വാള്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.ഇരുപത്തിരണ്ടുകാരനായ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
