ട്രെയിനുകളില്‍ ഇനി പാന്‍ട്രി കാറുകള്‍ ഇല്ല പകരം ബേസ് കിച്ചണ്‍

കൊച്ചി: ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമ്ബോള്‍ ട്രെയിനുകളില്‍ ഇനി പാന്‍ട്രി കാറുകള്‍ക്ക് പകരം ഭക്ഷണത്തിനായി ബേസ് കിച്ചണുകള്‍ പ്രധാന സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളില്‍ ട്രെയിന്‍ സൈഡ് വെന്‍ഡിങ് നടത്തുകയുമാണ് ഉദ്ദേശികുന്നതെന്നു ഐആര്‍സിടിസി അറിയിച്ചു.

350 ട്രെയിനുകളിലാണു രാജ്യത്തു പാന്‍ട്രി സൗകര്യമുളളത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചനുകള്‍ വരുന്നത്. പാന്‍ട്രി കാര്‍ കോച്ചുകള്‍ക്കു പകരം ട്രെയിനുകളില്‍ തേഡ് എസി കോച്ച്‌ ഏര്‍പ്പെടുത്തും. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ഇനി ദുരിതത്തിലാവുക.

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന മേഖലയാണു പാന്‍ട്രി കരാറുകള്‍. റെയില്‍വേയിലെ 2 പ്രബല യൂണിയനുകളാണു പാന്‍ട്രി കാര്‍ ഒഴിവാക്കണമെന്ന നിര്‍ദേശം റെയില്‍വേ ബോര്‍ഡിനു മുന്നില്‍ വച്ചത്.

പാന്‍ട്രി കരാര്‍ രംഗത്തുളളവര്‍ തന്നെ ബേസ് കിച്ചണുകളുടെ കരാര്‍ സ്വന്തമാക്കുന്നതിനാല്‍ തൊഴില്‍ നഷ്ടം കാര്യമായി ബാധിക്കില്ലെന്നു അധികൃതര്‍ പറയുന്നു.

prp

Leave a Reply

*