ഏറെ കാലമായി ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കനൊരുങ്ങി എന്ന വാര്‍ത്ത കോള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ സ്ഥീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കി.
2019 ല്‍ ടൊയോട്ട ബാഡ്ജില് മാരുതി സുസൂക്കി ഹാച്ച്ബാക്കായ ബലീനോ ആണ് പുറത്തിറങ്ങുക. 2022 ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്ലോസ്കര് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസൂക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ ബാഡ്ജ് ചെയ്ത് പുറത്തിറക്കും.
ഇരു വാഹന നിര്‍മാതാക്കളും സാങ്കേതിക വിദ്യ ആഗോള തലത്തില്‍ കൈമാറും. ടോയോട്ട ഹൈബ്രഡ് സാങ്കേതിക വിദ്യ മാരുതി സുസൂക്കിക്ക് നല്‍കും. കൂടാതെ ഇലട്രിക്ക് വാഹനം നിര്‍മ്മാണത്തിലും സുസൂക്കിക്ക് സഹായം നല്‍കും. ടൊയോട്ട സുസൂക്കി സഹകരണത്തിലൂടെ ആഗോള തലത്തില്‍ മത്സരത്തില്‍ കുടുതല്‍ ശക്തമാവുമെന്ന് വില്പനയില് ഉയര്‍ച്ചയും നേടുമെന്ന് ടൊയോട്ട പ്രസിഡന്റ് അക്കിയോ ടൊയേഡോ പറഞ്ഞു.
