‘ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ മന്‍മോഹന്‍ സിംഗിനെ അപമാനിക്കുന്ന ചിത്രം; അനുപം ഖേര്‍ ഉള്‍പെടെ 14 പേര്‍ക്കെതിരെ കേസ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ ചിത്രീകരണം സംബന്ധിച്ച് സിനിമയുടെ നിര്‍മാതാക്കളും നടന്‍ അനുപം ഖേറും ഉള്‍പെടെ 14 പേര്‍ക്കെതിരെ കേസ്.

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയത്. ചിത്രം മന്‍മോഹന്‍ സിംഗിന്‍റെയും സഞ്ജയ് ബാരുവിന്‍റെയും പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്നാണ് സുധീറിന്‍റെ പരാതി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെും സുധീര്‍ ആരോപിക്കുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് സുധീര്‍ പരാതി നല്‍കിയിരുന്നത്.

 

 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്‍റെ പുസ്തകത്തിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് രത്‌നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രമായ കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.

 

 

prp

Related posts

Leave a Reply

*