ഭീകരര്‍ നുഴഞ്ഞുകയറി; കാശ്മീരില്‍ ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലും ജമ്മുവിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതായാണ് വിവരം.

റംസാനോട് അനുബന്ധിച്ച്‌ ഭീകരര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രധാനനഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച്‌ വിവിധ സംഘങ്ങളായാണ് ഭീകരര്‍ കാശ്മീരിലേക്ക് കടന്നിരിക്കുന്നത്.

ശനിയാഴ്ച റംസാന്‍ ദിനത്തിലെ പതിനേഴാം നാളാണ്. അന്നാണ് ബദര്‍ യുദ്ധത്തിന്‍റെ വാര്‍ഷികവും. അന്ന് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൈന്യം കരുതുന്നത്.

prp

Related posts

Leave a Reply

*