മുഖമന്ത്രിയുടെ മുന്നില്‍ കൈകൂപ്പി നന്ദിപറഞ്ഞ് ഉദയകുമാറിന്‍റെ അമ്മ

തിരുവനന്തപുരം: പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആ അമ്മയുടെ മുഖത്ത് ഒരു ആശ്വാസവും സന്തോഷവും വിടര്‍ന്നു. തന്‍റെ മകന് നീതി ലഭിച്ചതില്‍ നന്ദി പറഞ്ഞ് അമ്മ പ്രഭാവതി എത്തിയത് മുഖ്യമന്ത്രിയുടെ അരികില്‍. നന്ദി പറയാന്‍ കൂപ്പിയ കൈകള്‍ പിടിച്ചു കൊണ്ട് പിണറായി വിജയന്‍ അമ്മയെ ആശ്വസിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്കെത്തിയ മുഖ്യമന്ത്രി പ്രഭാവതിയെ ആശ്വസിപ്പിക്കുകയായിരുന്നു. അമ്മയുടെ നന്ദിവാക്കുകള്‍ കേട്ടു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയും സഹോദരന്‍ മോഹനനുമാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാനായി […]

‘മറ്റൊരാള്‍ക്കും ഈ ഗതി വരരുത്’: കൊല്ലപ്പെട്ട ഉദയകുമാറിന്‍റെ അമ്മ

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷം ഉണ്ടെന്ന് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. തനിക്ക് നീതി ലഭിച്ചുവെന്നും പ്രാര്‍ത്ഥന ദൈവം കേട്ടെന്നും അവര്‍ പറഞ്ഞു. ഉരുട്ടിക്കൊലക്കേസിലെ ശിക്ഷാവിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രഭാവതിയമ്മ. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ച വിധിയാണ് കിട്ടിയത്. വിധിയില്‍ സന്തോഷം ഉണ്ട്. സന്തോഷിച്ചാലും ഈ കണ്ണീര് ഒരിക്കലും തീരില്ല. കാരണം എന്‍റെ മകനെ എനിക്ക് ഇനി തിരിച്ച്‌ കിട്ടില്ല. പ്രതികള്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിച്ചാലും വിധിയില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ 13 […]

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 2 പോലീസുകാര്‍ക്ക് വധശിക്ഷ

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി      കെ. ജിതകുമാര്‍ രണ്ടാം പ്രതി എസ് .വി ശ്രീകുമാര്‍ എന്നവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ നാലും അഞ്ചും പ്രതികളായ ഡിവൈ.എസ് പി അജിത് കുമാര്‍ , ഇ. കെ സാബു എന്നിവര്‍ക്ക് 6 വര്‍ഷം കഠിന തടവാണ് വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും. ആറാം […]

ഉദയകുമാര്‍ ഉരുട്ടിക്കൊല: പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വിധിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച്‌ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ […]