ന്യൂഡല്‍ഹി: ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം. അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. […]
Tag: thajmahal
താജ്മഹലിന്‍റെ പേര് റാംമഹലെന്നോ കൃഷ്ണ മഹലെന്നോ ആക്കണമെന്ന് ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ച റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. പേരു മാറ്റണം എന്നു പറയുന്നതിനൊപ്പം സുന്ദരമായ പേരുകളും എംഎല്‍എ കണ്ടു വെച്ചിട്ടുണ്ട്. താജ്മഹലിന്‍റെ പേര് റാം മഹല്‍, കൃഷ്ണ മഹല്‍ അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹല്‍ എന്നു മാറ്റണം. കൊല്‍ക്കത്തയിലെ വിക്‌ടോറിയ പാലസിന്‍റെ […]
കനത്ത മഴ: താജ്മഹലിന്‍റെ മിനാരം തകര്‍ന്നുവീണു
ന്യൂഡല്‍ഹി: കനത്ത മഴിലും കാറ്റിലും താജ്മഹലിന് സമീപത്തെ മിനാരത്തിന് കേടുപാട് സംഭവിച്ചു. താജ്മഹലിന്‍റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാത്രിയില്‍ ആഗ്രയില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയതിനെത്തുടര്‍ന്നാണ് മീനാരത്തില്‍ സ്ഥാപിച്ചിരുന്ന 12 അടി നീളമുള്ള ഇരുമ്ബ് സ്തംഭം തകര്‍ന്നത്. അതേസമയം ആര്‍ക്കും പരിക്കേറ്റതായി വാര്‍ത്തകള്‍ ഇല്ല. തകര്‍ന്നുവീണ സ്തംഭത്തിന് ദര്‍വാസ് ഇ റൗസ എന്നാണ് വിളിക്കുന്നത്. അര്‍ധരാത്രിയോടനുബന്ധിച്ചാണ് അപകടം നടന്നത്. കൂടാതെ താജമഹലിലെ മറ്റൊരു താഴികകുടത്തിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]
താജ് മഹലിനുള്ളില്‍ യുവാക്കളുടെ ശിവപൂജ -VIDEO
ആഗ്ര: താജ് മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. താജ് മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നയിടമാണെന്ന വാദവുമായി സംഘ പരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നേരത്തെ താജ്മഹല്‍ […]
വിവാദങ്ങള്‍ കത്തുമ്പോള്‍ ആഗ്രയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് യോഗി ആദിത്യനാഥ്
ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്‍റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 14000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. താജ്മഹലിനെ കുറിച്ച് […]