ചെന്നൈ: വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സൂര്യയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തിനായി വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.വിദ്യാര്‍ഥികളോടായി സൂര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇംഗ്ലീഷില്‍ പ്രസംഗം ആരംഭിച്ച താരം കുട്ടികള്‍ക്കായി അര്‍ഥവത്തായ കാര്യങ്ങളാണ് പറഞ്ഞുകൊടുത്തത്. സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ പറയുന്നു. കയ്യടികളോടെയാണ് സൂര്യയുടെ പ്രസംഗം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. ബികോം […]
Tag: surya
പ്രളയക്കെടുതി: കേരള ജനതയ്ക്ക് സഹായ ഹസ്തവുമായി തമിഴ് താരങ്ങള്‍!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ പെയ്യുന്ന മഴ കണക്കില്ലാത്ത ദുരന്തങ്ങള്‍ക്കാണ് കാരണമായത്. വര്‍ഷകാലത്തിലെ ഏറ്റവും ശക്തമായ മഴ പെയ്ത് തോര്‍ന്ന ശേഷം അപ്രതീക്ഷിതമായ് എത്തിയ കനത്ത മഴ കേരളത്തില്‍ ദുരിതം വിതയ്ക്കുകയായിരുന്നു. കിടപ്പാടവും കൃഷിയിടവും നശിച്ചത് കൂടാതെ ഇരുപത്തി അഞ്ചോളം ജീവനുകളും മഴക്കെടുതിയില്‍ പൊലിഞ്ഞു. സര്‍ക്കാരിനൊപ്പം വിവിധ സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസത്തിനായി കൈകോര്‍ക്കുകയാണ്. തമിഴ് സിനിമാ ലോകവും കേരളത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അനുജന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]
കാർത്തിയും സൂര്യയും ഒന്നിച്ച് പാടി; ‘പാർട്ടിയിലെ’ പാട്ട് ഹിറ്റ്
തമിഴ് നടൻ സൂര്യയും സഹോദരനും നടനുമായ കാർത്തിയും ഒരുമിച്ചു പാടിയ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യമായാണ് ഇരുവരും ഒന്നിച്ചു പാടിയിരിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാർട്ടി’ സിനിമയിലെ ഗാനമാണ് സൂര്യയും കാർത്തിയും ചേർന്ന് പാടിയത്. പ്രേംജി അമരൻ സംഗീതം പകർന്ന ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് പാർത്ഥി ഭാസ്കർ ആണ്. സൂര്യ, കാർത്തി എന്നിവർക്കൊപ്പം പ്രേംജി, ഖരേഷ്‌മ രവിചന്ദ്രൻ എന്നിവരും പാടിയിട്ടുണ്ട്. പാർട്ടി സിനിമയിൽ ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്‌ണൻ എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്. സൂര്യയും […]
‘ഞാന്‍ വളരെ ഭാഗ്യവതിയാണ്; സൂര്യയെ കുറിച്ച് മനസ് തുറന്ന് ജ്യോതിക
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇരുവരെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത് തന്നെ. ഇരുവരും പരസ്പരം നല്‍കുന്ന കരുതലും സപ്പോര്‍ട്ടും പലതവണ നമ്മള്‍ കണ്ടിട്ടുമുണ്ട്. വിവാഹശേഷം ഭാര്യമാര്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കണമെന്ന സാധാരണ ഭര്‍ത്താക്കന്മാരുടെ ചിന്താഗതികളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു സൂര്യ. ജ്യോതികയുടെ സിനിമയിലേക്കുള്ള രണ്ടാംവരവിന് കാരണമായതും സൂര്യ തന്നെ. പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് സൂര്യയിപ്പോഴും എന്നാണ് ജ്യോതിക പറയുന്നത്. അപ്പോഴുണ്ടായിരുന്ന കരുതലും സ്‌നേഹവും ഇപ്പോഴുമുണ്ട്. സൂര്യ […]
പ്രതിസന്ധികളെ അതിജീവിച്ച് സൂര്യയും ഇഷാനും ഒന്നായി
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തിരുവനന്തപുരം സാക്ഷിയായി. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ടെലിവിഷന്‍ താരവുമായ സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതത്തില്‍ ഒന്നായത്. ഇരുവരുടേയും കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. ഇതോടെ കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളെന്ന വിശേഷണവും സൂര്യയും ഇഷാന്‍ കെ. ഷാനും സ്വന്തമാക്കി. ആണായിട്ടാണ് പിറന്നതെങ്കിലും ഉള്ളിലെ പെണ്മയെയാണ് സൂര്യ സ്വീകരിച്ചത്. മറിച്ച് പെണ്ണായി പിറന്ന ഇഷാൻ, ഉള്ളിലെ ആണ്മയുടെ വാഞ്ഛയാണ് സ്വീകരിച്ചത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ […]
ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് സൂര്യ വിവാഹിതയാകുന്നു
ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമായ സൂര്യ വിവാഹിതയാകുന്നു. ഇഷാന്‍ കെ ഷാനാണ് സൂര്യയുടെ പ്രതിശ്രുത വരന്‍. സൂര്യ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അടുത്ത മാസമാണ് വിവാഹം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്. കേരളത്തില്‍ ആദ്യം സ്ത്രീവോട്ടറായി സമ്മതിദാനാവകാശം വിനിയോഗിച്ച ട്രാന്‍സ് ജെന്‍ററാണ് സൂര്യ. സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളിലൂടെയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിറ്റികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് സൂര്യ. 2015ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. […]






