കോഴിക്കോട് : കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വള്ളിക്കുന്ന് ചേലേമ്പ്ര പ്രദേശങ്ങളിലുമായാണ് എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റത്. ചാലിപ്പറമ്പ് ചക്കുവളവില്‍ നമ്പന്‍ ബാവ, വൈദ്യരങ്ങാടി അനസ്, കൊടക്കാട് പുള്ളാട്ട് ഉത്സവത്തിനിടെ അരീക്കര സുനില്‍കുമാര്‍, ആലീരിത്തി തറയില്‍ ഷിനു, ഒരു കച്ചവടക്കാരന്‍, ഒലിപ്രം തിരുത്തിയില്‍ കിഴക്കിനി അരുണ്‍കുമാര്‍,പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ അക്രമണമണം നേരിടേണ്ടി വന്നത്. നായയുടെ കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .
Tag: street dogs
സ്‌കൂളിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഭുവനേശ്വര്‍: സ്‌കൂളിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഒഡീസയിലെ മേയുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം നടന്നത്. ഒറ്റയ്ക്കായിരുന്നു കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കണ്ണൂരില്‍ തെരുവ് നായ ആക്രമണം; 3 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: കണ്ണൂരിലെ താഴെചൊവ്വയില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നടാല്‍ സ്വദേശി മംഗലപറമ്പത്ത് പി.വി. ബാലകൃഷ്ണന്‍ (59), കടലായി കുറുവയിലെ മണ്ടേന്‍ രവീന്ദ്രന്‍ (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഷാന്‍ (11) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വെച്ചാണ് നായ ഇവരെ കടിച്ചത്. ഓടിവന്ന നായ മൂവരെയും കടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റു നിറയ്ക്കുന്നതിനിടെയാണ് […]
തൃപ്പൂണിത്തുറയില്‍ തെരുവുനായ ശല്യം രൂക്ഷം; 11 പേര്‍ക്ക് കടിയേറ്റു
കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. നാല് നായകള്‍ ഓടിച്ചിട്ട് കടിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നാലുവയസ്സുള്ള കുട്ടിയും, പ്രായമായവരുമുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത് വീടിനുള്ളില്‍ കയറിയാണ്, ഒരു വയോധികയുടെ മാറിടത്തിലും കടിയേറ്റിട്ടുണ്ട്. കടിയേറ്റവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍, മരുന്നില്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ എറണാകുളം ജനറലാശുപത്രിയിലേയ്ക്ക് […]
ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മരട്: എറണാകുളം മരടില്‍ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി. കുട്ടിയെ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.