അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു- video

സെഞ്ചുറിയുടെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ്‌ രാജ്‌, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്‍റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. […]

സായ് പല്ലവിയുടെ ഹൊറര്‍ ത്രില്ലര്‍ സിനിമ ‘കരു’ വിന്‍റെ ട്രെയിലര്‍ പുറത്ത്

‘പ്രേമം’ എന്ന നിവിന്‍ പോളി ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രമായി മലയാള സിനിമയില്‍ ചുവടുവെച്ച നടിയാണ് സായ് പല്ലവി. സായ് പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കരു’ വിന്‍റെ ട്രെയിലര്‍ പുറത്തെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് കൂടാതെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും. നാഗ ഷൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശല്‍ഗള്‍ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാം […]

സായ് പല്ലവിയുടെ ‘ഫിദ’ മലയാളത്തില്‍; ട്രെയിലര്‍ കാണാം

സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ‘ഫിദ’ മലയാളത്തിലേക്ക് മൊഴിമാറ്റി. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തിറങ്ങി. ഒരു എന്‍ആര്‍ഐ ഡോക്ടറുടെ പ്രണയമാണ് ചിത്രത്തിന്‍റെ  ഇതിവൃത്തം. വരുണ്‍ തേജാണ് നായകന്‍. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ വിതരണ കമ്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.