മേഘാലയ ഖനി ദുരന്തം; തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങി മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന നാവികസേന നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് മാന്യമായി സംസ്‌ക്കരിക്കണമെന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ വ്യക്തമാക്കിയതോടെയാണ് നാവികസേന മൃതദേഹം പുറത്തെത്തിച്ചത്. നേവിയുടെ അണ്‍മാന്‍ഡ് റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളിന്‍റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. നേരത്ത മൂന്ന് കുടുംബങ്ങളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യത്തില്‍ നിന്നും […]

മേഘാലയ ഖനി അപകടം; മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു

ഷില്ലോങ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ കണ്ടെത്തിയ ഒരാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികേസന നിര്‍ത്തിവെച്ചു. യന്ത്രസഹായത്തോടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം ജീര്‍ണിച്ച നിലയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മേഘാലയ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂവെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ നീല ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ഒരാളുടെ മൃതദേഹം യന്ത്രസഹായത്തോടെ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ശ്രമങ്ങളാണ് നിര്‍ത്തിവെച്ചത്. ഖനിയില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ […]

മേഘാലയ ഖനി അപകടം: സംസ്കരിക്കാന്‍ മൃതദേഹമെങ്കിലും കിട്ടണമെന്ന് ബന്ധുക്കള്‍

മേഘാലയ: കണ്ണീരില്‍ കുതിര്‍ന്ന ആവശ്യവുമായി മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍.  തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും സംസ്കരിക്കാനായി കണ്ടെത്തിത്തരണമെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കല്‍ക്കരി ഖനിക്കുള്ളില്‍നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ നാവികസേനാം​ഗങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു കുടുംബാംഗങ്ങളുടെ ഈ അഭ്യര്‍ത്ഥന. ‘ഞങ്ങള്‍ക്ക് അവന്‍റെ മൃതദേഹമെങ്കിലും ഉചിതമായ രീതിയില്‍ സംസ്കരിക്കണം’, ഖനിക്കുള്ളില്‍ കുടുങ്ങിയവരിലൊരാളായ മുനീറുള്‍ ഇസ്ലാമിന്‍റെ സഹോദരന്‍ മാലിക് അലി പറയുന്നു. മറ്റ് തൊഴിലാളികളുടെ കുടുംബങ്ങളും ഇതേ ആവശ്യം തന്നെയാണ് പറയുന്നത്. മുപ്പത്തഞ്ച് ദിവസ൦ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഓരാളുടെ […]

മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ന്‍ ജ​യ്ന്‍​തി​യ കു​ന്നി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ അ​ക​പ്പെ​ട്ട ഒ​രാ​ളു​ടെ മൃതദേഹം ക​ണ്ടെ​ത്തി. ആ​ഴ്ച​ക​ള്‍ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 200 അ​ടി താ​ഴ്ച​യി​ല്‍​നി​ന്നാ​ണ് നാ​വി​ക​സേ​ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. 14 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യി നാ​വി​ക​സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.​ ഖനിക്കുള്ളില്‍ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദ​ഗ്ദ്ധര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയില്‍ ആണ് അപകടം […]

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരണം

ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചതായ സ്ഥിരീകരണം. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍.ഡി.ആര്‍.എഫിന് അയച്ച കത്ത് പുറത്തു വന്നതോടെയാണ് ഇവര്‍ മരിച്ചെന്ന നിഗമനത്തില്‍ എത്തിയത്. 15 തൊഴിലാളികളാണ് ഖനിയില്‍ അകപ്പെട്ടത്. അതേസമയം ഖനിയില്‍ കുടുങ്ങിയവരെ ജീവനോടെ പുറത്തെടുക്കാനല്ല മേഘാലയ സര്‍ക്കാര്‍ രക്ഷാ സംഘങ്ങളുടെ സേവനം തേടി. ഈസ്റ്റ് ജയന്തിയ കുന്നുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ഡിസംബര്‍ 13ന് ദേശീയ ദുരന്ത നിവാരണ സേനയുടെ കമാന്‍ഡന്‍റിന് അയച്ച കത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. […]

ഖനി അപകടം; 23 ദിവസം പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലം

ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ 23 ദിവസം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു. വെള്ളം വറ്റിക്കാന്‍ 13 ശക്തിയേറിയ പമ്പുകള്‍ എത്തിച്ചെങ്കിലും അതില്‍ 3 എണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടൂള്ളു. ഇതേസമയം, 355 അടി താഴ്ചയുള്ള ഖനിയുടെ രൂപരേഖ ലഭ്യമല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയാത്തതിനു കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ രക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി […]