ഖനി അപകടം; 23 ദിവസം പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലം

ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ 23 ദിവസം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു.

വെള്ളം വറ്റിക്കാന്‍ 13 ശക്തിയേറിയ പമ്പുകള്‍ എത്തിച്ചെങ്കിലും അതില്‍ 3 എണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടൂള്ളു. ഇതേസമയം, 355 അടി താഴ്ചയുള്ള ഖനിയുടെ രൂപരേഖ ലഭ്യമല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയാത്തതിനു കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

തൊഴിലാളികളെ രക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കരസേനയുടെ സഹായം തേടാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. ഇതുവരെ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് ഈ മാസം 7 ന് ഹാജരാക്കണമെന്നു ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

prp

Related posts

Leave a Reply

*