മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ന്‍ ജ​യ്ന്‍​തി​യ കു​ന്നി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ അ​ക​പ്പെ​ട്ട ഒ​രാ​ളു​ടെ മൃതദേഹം ക​ണ്ടെ​ത്തി. ആ​ഴ്ച​ക​ള്‍ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 200 അ​ടി താ​ഴ്ച​യി​ല്‍​നി​ന്നാ​ണ് നാ​വി​ക​സേ​ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

14 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യി നാ​വി​ക​സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.​ ഖനിക്കുള്ളില്‍ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദ​ഗ്ദ്ധര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയില്‍ ആണ് അപകടം ഉണ്ടായത്

ഖനിയില്‍ നിന്നും വെള്ളം മാറ്റാനായി നടത്തിയ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത് മുതല്‍ ഖനിയ്ക്ക് സമീപം പ്രാര്‍ത്ഥനകളുമായി കാണാതായ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തി കൊണ്ടാണ് മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പുറത്തു വന്നത്.

തൊഴിലാളികളാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗദ്ധര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു തൊഴിലാളിയെങ്കിലും ജീവനോടെ ബാക്കിയുണ്ടാവും എന്ന വിശ്വാസത്തോടെ സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്. ഇതേ തുടര്‍ന്ന് കിര്‍ലോസ്കര്‍ മോട്ടേഴ്സില്‍ നിന്നും പ്രത്യേക മോട്ടോര്‍‌ അടക്കം കൊണ്ടു വന്ന് വെള്ളം പുറത്തേക്ക് കളയുകയായിരുന്നു.

prp

Related posts

Leave a Reply

*